'പരസ്പര സ്നേഹത്തിന്റെ ഉദാത്ത മൂല്യങ്ങള്‍ മുറുകെ പിടിച്ച് കരുതലോടെ ആഘോഷങ്ങളില്‍ പങ്കുചേരാം'; പുതുവത്സരാശംസ നേര്‍ന്ന് മുഖ്യമന്ത്രി

'പരസ്പര സ്നേഹത്തിന്റെ ഉദാത്ത മൂല്യങ്ങള്‍ മുറുകെ പിടിച്ച് കരുതലോടെ ആഘോഷങ്ങളില്‍ പങ്കുചേരാം'; പുതുവത്സരാശംസ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവത്സരാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപനങ്ങള്‍ വഹിച്ചുകൊണ്ട് പുതുവര്‍ഷം എത്തിച്ചേര്‍ന്നിരിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് നിറവേകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളില്‍ പങ്കുചേരാം. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.