മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലീംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.

2001, 2006 വര്‍ഷങ്ങളില്‍ മട്ടാഞ്ചേരിയില്‍ നിന്നും വിജയിച്ച അദേഹം 2011 ലും 2016 ലും കളമശേരിയില്‍ നിന്നുമാണ് നിയമ സഭയിലെത്തിയത്. 2001-2006 യുഡിഎഫ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്.

2011 മുതല്‍ 2016 വരെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു.

മധ്യ കേരളത്തില്‍ മുസ്ലീം ലീഗിന്റെ ശക്തനായ നേതാവായിരുന്ന ഇബ്രാഹിംകുഞ്ഞ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ആലുവ ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി സ്വദേശിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.