ടെഹ്‌റാന്‍: ഇറാനില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വധഭീഷണി മുഴക്കി ഭരണകൂടം. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ 'ദൈവത്തിന്റെ ശത്രു' ആയി കണക്കാക്കുമെന്നും വധശിക്ഷയ്ക്ക് വിധേയരാക്കുമെന്നുമാണ് ഇറാന്റെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രക്ഷോഭകരെ സഹായിക്കുന്നവരും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇറാനില്‍ രണ്ടാഴ്ച്ച പിന്നിട്ട ആഭ്യന്തര പ്രക്ഷോഭത്തില്‍ ഏകദേശം 65 പേര്‍ കൊല്ലപ്പെടുകയും 2300 ല്‍ അധികം പേര്‍ അറസ്റ്റിലാവുകയു ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് ഭരണവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.