പാലാ: ദുബായിലെ ലുലു ഗ്രൂപ്പില്‍ മാനേജരായിരുന്ന പാലാ രാമപുരം പുത്തന്‍പുരയ്ക്കല്‍ ജോജോ ജേക്കബ് (53) നിര്യാതനായി. സംസ്‌കാരം നാളെ (15-01-2026) ഉച്ചയ്ക്ക് രണ്ടിന് ഭവനത്തില്‍ ആരംഭിച്ച് രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍.
ഭൗതീക ശരീരം ഇന്ന് (14-01-2026 ) വൈകുന്നേരം 5:00 ന് ചിറകണ്ടത്തുള്ള വസതിയില്‍ കൊണ്ടുവരും.
രാമപുരം പുത്തന്‍പുരയ്ക്കല്‍ പരേതരായ പി.റ്റി ചാക്കോയുടെയും മറിയക്കുട്ടിയുടെയും മകനാണ്. ബി.എസ്.എഫ് ബറ്റാലിയന്‍ വോളിബോള്‍ താരവും യൂണിവേഴ്സിറ്റി പ്ലെയറുമായിരുന്നു ജോജോ.
ഭാര്യ: ജെയിന്‍ നടുവട്ടം.
മക്കള്‍: ക്രിസിന്‍ മരിയ ജോജോ(ഓസ്ട്രേലിയ), കാതറിന്‍ സൂസന്‍ ജോജോ, ക്രിസ്റ്റോ ജേക്കബ് ജോജോ.
സഹോദരങ്ങള്‍: തോമസ്, ജോസ്, മേരിക്കുട്ടി, ലിസി, ലൗലി, ഷാജി, ഷാന്റി.