പാലക്കാട്: കഞ്ചിക്കോട് ചുള്ളിമട കൊട്ടാമുട്ടി ജനവാസ മേഖലയില്‍ കരടി ഇറങ്ങി. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്ത് കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. അയ്യപ്പന്‍ മലയില്‍ ഇവ തീറ്റ തേടിയെത്തി യതാകാമെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി.
കരടികള്‍ ആക്രമണ സ്വഭാവമുള്ളതായിരുന്നില്ലെന്നും ഭക്ഷണം തേടി ഇറങ്ങിയതാവാമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.