കോട്ടയം: പാലായില്‍ വൈദികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറും ഉടമയും പൊലീസ് കസ്റ്റഡിയില്‍. കാറുടമ മുത്തോലി സ്വദേശി പ്രകാശ് ആണ് പിടിയിലായത്. കാറും പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലാ രൂപതയിലെ വൈദികന്‍ ഫാദര്‍ ജോര്‍ജ് വര്‍ഗീസിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കേസിലാണ് നടപടി. അപകടത്തില്‍ വൈദികന് പരിക്കേറ്റിരുന്നു. വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും കത്തോലിക്ക കോണ്‍ഗ്രസിന്റെയും ഡയറക്ടറാണ് ഫാദര്‍ ജോര്‍ജ് വര്‍ഗീസ്. ജനുവരി 12 ന് ആയിരുന്നു അപകടം.
ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോഴാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ച് വീഴ്ത്തിയത്.