നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; ഫാ. ബോബ്ബോ പാസ്ചൽ സ്വതന്ത്രനായത് രണ്ട് മാസങ്ങൾക്ക് ശേഷം

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; ഫാ. ബോബ്ബോ പാസ്ചൽ സ്വതന്ത്രനായത് രണ്ട് മാസങ്ങൾക്ക് ശേഷം

കടുന: നൈജീരിയയിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ ഫാ. ബോബ്ബോ പാസ്ചലിനെ മോചിപ്പിച്ചു. രണ്ട് മാസത്തെ തടവിനു ശേഷമാണ് അദേഹത്തിന് മോചനം ലഭിച്ചത്. കടുന കത്തോലിക്കാ അതിരൂപത ഇക്കാര്യം സ്ഥിരീകരിച്ചു.

2026 ജനുവരി 17 നാണ് ഫാ. പാസ്ചലിനെ മോചിപ്പിച്ചത്. കടുന അതിരൂപതയിലെ ആർച്ച്ബിഷപ്പ് മാത്യു മാൻ-ഓസോ എൻഡാഗോസോയ്ക്ക് വേണ്ടി ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകേവു ഇമ്മാനുവൽ ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.

2025 നവംബർ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. കടുന അതിരൂപതയിലെ സെന്റ് സ്റ്റീഫൻ ഇടവകയിൽ നിന്നാണ് അക്രമികൾ വൈദികനെ തട്ടിക്കൊണ്ടുപോയത്. ഏറെ ഉത്കണ്ഠ നിറഞ്ഞ ഈ കാലയളവിൽ വൈദികന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത എല്ലാവർക്കും ആർച്ച്ബിഷപ്പ് നന്ദി അറിയിച്ചു.

നൈജീരിയയിൽ വൈദികരെയും മറ്റും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങൾ ഈയിടെയായി വർദ്ധിച്ചു വരികയാണ്. ബൊക്കോ ഹറാം, ഫുലാനി മിലിഷ്യ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം രാജ്യത്ത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.