തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം. വന്‍ റോഡ് ഷോ ഒരുക്കി പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കേരളത്തിന് അനുവദിച്ച പുതിയ നാല് ട്രെയിനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 11 ന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പ്രധാനമന്ത്രി ബിജെപി സമ്മേളത്തില്‍ എത്തുക. 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈമാറും.
തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ ഉറപ്പ് ബിജെപി പാലിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ.് സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തില്‍ വികസിത കേരളം സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന മുദ്രാവാക്യം ബിജെപി മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.