കൊല്ലം: കൊല്ലത്ത് കഴിഞ്ഞ തവണ പരാജയപ്പെട്ട കുണ്ടറ സീറ്റ് തിരികെ പിടിക്കാന്‍ സിപിഎം പരിഗണനയില്‍ നാല് പേരുകള്‍. മുന്‍മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരു അവസരം കൂടി നല്‍കാനാണ് നേതൃത്വം ആലോചിക്കുന്നതെന്നാണ് സൂചന.
അല്ലെങ്കില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.എല്‍ സജികുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍ അരുണ്‍ ബാബു എന്നിവരില്‍ ഒരാള്‍ക്കും സാധ്യതയുണ്ട്.
സിപിഎം കോട്ടയായിരുന്ന കുണ്ടറയില്‍ സിറ്റിങ് മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മ 2021 ലാണ് പരാജയപ്പെട്ടത്. കഴിഞ്ഞ മന്ത്രിസഭയില്‍ പരാജയപ്പെട്ട ഏക മന്ത്രി മേഴ്സിക്കുട്ടിയമ്മ ആയിരുന്നു. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇത്തവണത്തേത് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അവസരം നല്‍കാന്‍ ഒരുങ്ങുന്നത്.