വിവരം നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം; പിഎഫ്‌ഐ ഭീകരരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി എന്‍ഐഎ

വിവരം നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം; പിഎഫ്‌ഐ ഭീകരരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി എന്‍ഐഎ

കൊച്ചി: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ പൊതുജന സഹായം തേടി എന്‍ഐഎ. കേരളത്തിലെ കേസുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളികളായ ആറ് പ്രതികള്‍ക്കായാണ് എന്‍.ഐ.എ ലുക്കൗട്ട് നോട്ടീസ് പുറപ്പെടിച്ചിരിക്കുന്നത്.
ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികവും പ്രഖ്യാപിച്ചിട്ടിണ്ട് പ്രതികള്‍ ആലുവ, പാലക്കാട്, മലപ്പുറം സ്വദേശികളാണ്.

വിവരങ്ങള്‍ അറിയിക്കുന്നവരുടെ വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഭയമില്ലാതെ ജനങ്ങള്‍ക്ക് വിവരം നല്‍കാനായി കൊച്ചി എന്‍.ഐ.എ ഓഫീസിന്റെ വിലാസവും ഫോണ്‍ നമ്പറുകളും ഏജന്‍സി പരസ്യപ്പെടുത്തി. ഇടുക്കി പൊലീസാണ് ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഫോണ്‍: 0484-2349344, 9497715294

ഇമെയില്‍: [email protected]

വിലാസം: നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) കൊച്ചി, ബില്‍ഡിങ് നമ്പര്‍ 872/സി, മെഡിക്കല്‍ കോളജ് റോഡ്, കളമശേരി, എറണാകുളം 683503.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.