പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ കളക്ടര്‍ പ്രേംകൃഷ്ണന്‍, ഡ്രൈവര്‍ കുഞ്ഞുമോന്‍, ഗണ്‍മാന്‍ മനോജ് എന്നിവര്‍ക്ക് പരിക്കേറ്റു.

ഔദ്യോഗിക പരിപാടി കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് തിരികെ വരുമ്പോള്‍ കോന്നി മാമൂട്ടിലെ ഐസിഐസിഐ ബാങ്കിന് സമീപമായിരുന്നു അപകടം. കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന എല്ലാവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.