കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മന്ത്രി കുഴഞ്ഞു വീണു. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.
കുഴഞ്ഞുവീണ സമയത്ത് അല്‍പ സമയം മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ആംബലന്‍സിലേക്ക് നടന്നാണ് കയറിയത്. അദേഹത്തിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.