തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റും ഇടത് സര്‍ക്കാരിന്റെ തുടര്‍ച്ചയായ ആറാം ബജറ്റുമാണിത്.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍, ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള പരിഷ്‌കരണം അടക്കം ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടാകും. കൂടാതെ അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സൂചിപ്പിച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ അടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മാത്രമാണ് തടസമെന്നാണ് ധനവകുപ്പ് പറയുന്നത്.