ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 ന് ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂര്‍വതയും ഇത്തവണത്തെ ബജറ്റിനുണ്ട്.
ഇതാദ്യമായാണ് ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിന് ഏറെ പ്രത്യേകതകളും ഉണ്ട്. 2017 മുതല്‍ ബജറ്റ് പ്രഖ്യാപനം ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയതാണ് ഞായറാഴ്ച ബജറ്റ് അവതരണം വരാന്‍ കാരണം.
കേന്ദ്ര ബജറ്റില്‍ പരിഗണിക്കാനായി സംസ്ഥാനം 29 ആവശ്യങ്ങടങ്ങിയ കത്ത് ധനമന്ത്രി നിര്‍മല സീതാരാമന് അയച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന ഇടനാഴി, റെയര്‍ എര്‍ത്ത് ഇടനാഴി, മനുഷ്യ-മൃഗ സംഘര്‍ഷം കുറയ്ക്കാനും കൃഷി നാശം തടയാനും ആയിരം കോടി രൂപയുടെ സഹായം എന്നിവയാണ് പ്രധാന ആവശ്യം.
നിര്‍മല നിര്‍മലാ സീതാരാമന്റെ ഒന്‍പതാമത് ബജറ്റവതരണമാണ് ഇത്തവണത്തേത്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിര്‍മലയ്ക്കുണ്ട്. ബജറ്റ് കണക്കിലെടുത്ത് ഓഹരി വിപണികള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും.