റഫ ഇടനാഴി രണ്ട് വർഷത്തിന് ശേഷം തുറന്നു; ​ഗാസയിൽ മടങ്ങിയെത്തുക 42,000 പേർ; നിയന്ത്രണങ്ങളോടെ യാത്ര

റഫ ഇടനാഴി രണ്ട് വർഷത്തിന് ശേഷം തുറന്നു; ​ഗാസയിൽ മടങ്ങിയെത്തുക 42,000 പേർ; നിയന്ത്രണങ്ങളോടെ യാത്ര

​ഗാസ സിറ്റി: തെക്കൻ ഗാസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു. ഗാസ വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രത്യേക അനുമതിയോടെയാണ് അതിർത്തി തുറന്നത്.

അതിർത്തി തുറന്നെങ്കിലും ഗതാഗതം പൂർണമായും സ്വതന്ത്രമായിരിക്കില്ല. ഇസ്രയേൽ സൈന്യത്തിന്റെ കർശനമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമായി 'സെക്യൂരിറ്റി ക്ലിയറൻസ്' ലഭിക്കുന്നവരെ മാത്രമേ കടത്തിവിടൂ എന്ന് അധികൃതർ വ്യക്തമാക്കി.

യുദ്ധകാലത്ത് ഗാസയിൽ നിന്ന് പലായനം ചെയ്ത 42,000 പാലസ്തീൻകാർക്ക് റഫ ഇടനാഴി വഴി തിരിച്ചെത്താൻ ഇതോടെ അവസരമൊരുങ്ങി. അടിയന്തര ചികിത്സ ആവശ്യമുള്ള 50 രോഗികൾക്കാണ് യാത്രയിൽ ആദ്യഘട്ട മുൻഗണന നൽകുന്നത്.

ഇസ്രയേൽ-ഈജിപ്ത് ഉദ്യോഗസ്ഥർ ചേർന്നാണ് ചെക്ക് പോസ്റ്റ് നിയന്ത്രിക്കുക. സുതാര്യത ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ ബോർഡർ പട്രോൾ ഏജന്റുമാരുടെ മേൽനോട്ടവും ഇവിടെയുണ്ടാകും. ബന്ദികളാക്കിയവരിൽ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെടുത്തതിനെ തുടർന്നാണ് ഇടനാഴി തുറക്കാൻ ഇസ്രയേൽ തയ്യാറായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.