ട്രിപ്പോളി: അന്തരിച്ച ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. സെയ്ഫിന്റെ അഭിഭാഷകനും കുടുംബാംഗങ്ങളും മരണ വിവരം സ്ഥിരീകരിച്ചു.
സിന്‍ടന്‍ നഗരത്തിലുള്ള സെയ്ഫിന്റെ വീട്ടിലെത്തിയ നാലംഗ സംഘം അദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഭിഭാഷകനെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
1972 ല്‍ ജനിച്ച സെയ്ഫ്, 2000 മുതല്‍ ഗദ്ദാഫി ഭരണകൂടത്തിന്റെ തകര്‍ച്ച വരെ ലിബിയയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പിതാവ് സ്ഥാനഭ്രഷ്ടനായ ശേഷം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് ആരോപിച്ച് സെയ്ഫിനെ ജയിലിലടച്ചു.
2011 ല്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.