തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ശബരിമലയിലെ സ്വർണം കട്ടവരും അത് വാങ്ങി വിറ്റവരുമായ പ്രതികൾക്കൊപ്പമുള്ള അടൂർ പ്രകാശിൻ്റെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമുള്ള അടൂർ പ്രകാശിൻ്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഫോട്ടോ എടുത്ത് എന്ന് വച്ച് അവരൊക്കെ കുറ്റക്കാരാകുമോ എന്ന വാദം ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിരോധം തീർത്തത്.
നേരത്തെ കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.