വാഷിങ്ടണ്‍: 2020 ല്‍ ഗല്‍വാനില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടിലിന് പിന്നാലെ ചൈന ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക. യു.എസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് തോമസ് ജി. ഡിനാനോയുടേതാണ് വെളിപ്പെടുത്തല്‍.
ഗല്‍വാന്‍ ഏറ്റുമുട്ടലിന് പിന്നാലെ ഒരാഴ്ച കഴിഞ്ഞായിരുന്നു ചൈനയുടെ ആണവ പരീക്ഷണം. നൂറുകണക്കിന് ടണ്‍ വരുന്ന ആണവ സ്‌ഫോടനാത്മക പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ ചൈന നടത്തിയിട്ടുണ്ടെന്നാണ് തോമസ് ജി. ഡിനാനോയുടെ വെളിപ്പെടുത്തല്‍.
ഭൂകമ്പ നിരീക്ഷണത്തിന്റെ ഫലപ്രാപ്തി പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ചൈന രഹസ്യ ആണവ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജൂണ്‍ 22 നാണ് ഡീ കൂപ്പിങ് രീതിയില്‍ ചൈന ആണവ പരീക്ഷണം നടത്തിയത്.
ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനയുടെ 30 സൈനികരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.