വിമാനയാത്രക്കിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല

വിമാനയാത്രക്കിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല

കണ്ണൂര്‍: വിമാനയാത്രക്കിടെ കുഴഞ്ഞ് വീണ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ വേലൂര്‍ വെങ്ങിലശേരി ചാങ്കരവീട്ടില്‍ സുധാകരന്റെ മകന്‍ അഖിലാണ് മരിച്ചത്. 35 വയസായിരുന്നു. ബഹ്റൈനില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

കൊച്ചിയിലേക്കുള്ള വിമാനം കണ്ണൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി അഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മകളും സുഹൃത്തും ഒപ്പമുണ്ടായിരുന്നു.

രാവിലെ 8:15 ന് ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അഖില്‍. വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അഖിലിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.