ദുബായ് ഒഴികെയുളള എമിറേറ്റിലെ വിസയുളളവർ ദുബായ് വിമാനത്താവളം വഴിയാണ് യുഎഇയിലേക്ക് എത്തുന്നതെങ്കില്‍ ഐസിഎ അനുമതി വേണമെന്ന് അധികൃതർ. ദുബായ് വിസയുളളവരാണെങ്കില്‍ ജിഡിആർഎഫ്എ അനുമതി വേണമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അനുമതിയില്ലാതെ എത്തുന്നത് നടപടിക്രമങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം നല്കിയിട്ടുളളത്. യുഎഇയിലേക്ക് പ്രവേശിക്കാന്‍ ദുബായ് ഒഴികെയുളള എമിറേറ്റിലെ വിസക്കാർക്ക് ഐസിഎ മുന്‍ കൂർ അനുമതി ആവശ്യമില്ലെങ്കിലും, വെബ് സൈറ്റില്‍ വിവരങ്ങള്‍ നല്കണമെന്ന് അധികൃതർ അറിയിച്ചിരുന്നു. ദുബായ് വിമാനത്താവളം വഴിയാണ് വരുന്നതെങ്കില്‍ വിവരങ്ങള്‍ നല്കി അനുമതി വാങ്ങിയതിന് ശേഷമാകണം യാത്രയെന്നാണ് ഇപ്പോള്‍ അധികൃതർ വ്യക്തമാക്കിയിട്ടുളളത്.