കൊച്ചി: സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായെന്ന പ്രസ്താവനയില്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അനുകൂലിച്ച് കത്തോലിക്ക സഭ.
മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ദുഷ്പ്രചരണങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും കത്തോലിക്ക സഭ ആവശ്യപ്പെട്ടു. ദീപിക ദിനപത്രത്തിലെ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചു.
ഇതര മതങ്ങളെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. തെറ്റായി വ്യാഖ്യാനിച്ചവര്‍ തന്നെയാണ് സംഭവം വിവാദമാക്കിയത്. മതസൗഹാര്‍ദത്തിന് വിഘാതമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി.
പരാമര്‍ശത്തിന്റെ പേരില്‍ ആന്‍ഡ്രൂസ് താഴത്തിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരം പ്രവണതകളെ ശക്തമായി അപലപിക്കുന്നുവെന്നും സഭ വ്യക്തമാക്കി.
മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നടത്തുന്ന ദുഷ്പ്രചരണങ്ങളെക്കുറിച്ച് വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണം. സഭാ സമൂഹം ഒറ്റക്കെട്ടായി അദേഹത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി.
സീറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുകളുണ്ടാക്കുന്നതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ആരോപണം.