ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാന്‍ എംപിയെ തല്‍സ്ഥാനത്തേക്ക് സ്ഥാനത്തേക്ക് പരിഗണിക്കുന്നു.
കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ നിന്നും വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന സണ്ണി ജോസഫ് നേതൃസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നിയുടെ പേരിനാണ് മുന്‍തൂക്കം.
നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സീനിയോറിട്ടിയും സാമുദായിക പരിഗണനയും വച്ച് ബെന്നി ബെഹനാന്റെ പേരിനാണ് ഗണ്യമായ പിന്തുണ ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള പാര്‍ട്ടിയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായി കൂടിയാണ് അധികാരമാറ്റം ആലോചിക്കുന്നത്.