മുണ്ടൂർ: യുവക്ഷേത്ര കോളജ് ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗവും വുമൺ ഡവലപ്പ്മെൻ്റ് സെല്ലും ചേർന്ന് സംഘടിപ്പിച്ച ഇന്ത്യൻ സൈബർ ബോധവത്ക്കരണ സെമിനാർ പാലക്കാട് ജില്ല കോടതി അഡ്വക്കേറ്റ് ശിൽപ ആർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ റവ ഡോ ജോസഫ് ഓലിക്കൽകൂനൽ അദ്ധ്യക്ഷനായിരുന്നു.
വുമൺ ഡവലപ്പ്മെൻ്റ് സെൽ കൺവീനർ ശ്രീമതി. ശ്രീജ ടി.എസ് ആശംസകളർപ്പിച്ചു. കോഡിനേറ്റർ ശ്രീമതി. സ്മൃതി എൻ സ്വാഗതവും വിദ്യാർത്ഥിനി സ്വാതി കൃഷ്ണ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സൈബർ ബോധവത്ക്കരണ സെമിനാറിൽ അഡ്വ. ശിൽപ ആർ ക്ലാസെടുത്തു.