വയനാട് ടൗണ്‍ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി

വയനാട് ടൗണ്‍ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി നിര്‍മിച്ച ടൗണ്‍ ഷിപ്പിന്റെ ആദ്യ ഘട്ട ഉദ്ഘാടനം മാറ്റി. ഫെബ്രുവരി 25 ന് നിശ്ചയിച്ചിരുന്ന ചടങ്ങ് മാര്‍ച്ച് ഒന്നിന് വൈകുന്നേരം മൂന്നിന് നടക്കും.

ഉദ്ഘാടന ദിവസം പൊതു അവധി ആയിരിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഞായറാഴ്ചയിലേക്ക് മാറ്റിയത്. മാത്രമല്ല, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പായി നടപടികള്‍ പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ കൈമാറുന്നത്. വീടുകളുടെ താക്കോല്‍ ദാനത്തോടൊപ്പം തന്നെ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.