'എയിംസ്: എന്തുകൊണ്ടാണ് തീരുമാനം നീണ്ടു പോകുന്നത്'; കേന്ദ്ര നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

'എയിംസ്: എന്തുകൊണ്ടാണ് തീരുമാനം നീണ്ടു പോകുന്നത്';  കേന്ദ്ര നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തിനോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ മറുപടി നല്‍കാന്‍ നാല് ആഴ്ച വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അത്രയും സമയം നല്‍കാന്‍ ആകില്ലെന്നാണ് കോടതിയുടെ നിലപാട്. എയിംസ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനം എടുത്തിട്ടില്ലേയെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.

എന്തുകൊണ്ടാണ് തീരുമാനം നീണ്ടു പോകുന്നതെന്നും കോടതി ആരാഞ്ഞു. രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓണ്‍ലൈന്‍ ആയി ഹാജരാവണമെന്നും സാധ്യതാ പഠനം സംബന്ധിച്ച് മറുപടി നല്‍കാനുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.