തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 200 നിര്‍ദേശങ്ങള്‍ നടപ്പാക്കിയെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എവിടെയാണ് നടപ്പാക്കിയതെന്നും ആര്‍ക്കാണ് അതിന്റെ ഗുണം ലഭിച്ചതെന്നും സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്ന് ലത്തീന്‍ സഭ.
24-ാം മണിക്കൂറില്‍ പ്രഖ്യാപിക്കുമ്പോള്‍ ഉത്തരവ് ചുവപ്പ് നാടകളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. വരുന്ന രണ്ടാഴ്ചക്കുള്ളില്‍ ഇനിയും ഇത്തരം ഉത്തരവുകള്‍ ഉണ്ടാകുമോ എന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പ്, സമ്മര്‍ദ സമയം ആണെന്നും സമ്മര്‍ദങ്ങള്‍ക്ക് ഭരണകൂടം വഴങ്ങേണ്ടി വരുമെന്നും ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപത വികാരി ജനറാള്‍ ഫാ. യൂജിന്‍ പേരര പറഞ്ഞു.
ഇന്നലെയാണ് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയത്. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാര്‍ശകള്‍ക്ക് പുറമെ 32 എണ്ണത്തില്‍ കൂടി മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയും ചെയ്തിരുന്നു.