തൊടുപുഴ: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി.ജെ ജോസഫ് മത്സരിക്കില്ലെന്ന് സൂചന. പകരം തൊടുപുഴയില്‍ മകന്‍ അപു ജോസഫ് സ്ഥാനാര്‍ത്ഥിയായേക്കും.
തൊടുപുഴയില്‍ നിന്ന് വീണ്ടും മത്സരിക്കാനായിരുന്നു ജോസഫിന്റെ ആദ്യ തീരുമാനം. എന്നാല്‍ പാര്‍ട്ടിയില്‍ അര്‍ഹരായ ചെറുപ്പക്കാര്‍ ഉണ്ടെന്നിരിക്കെ പി.ജെ ജോസഫ് വീണ്ടും മത്സരത്തിനിറങ്ങുന്നതില്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം ഇത്തരം എതിര്‍പ്പുകളും ജോസഫിന്റെ പിന്മാറ്റത്തിന് കാരണമായതായാണ് അറിയുന്നത്.
അതിനിടെ ഇടുക്കി സീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കിയേക്കുമെന്നും സൂചനയുണ്ട്. മറ്റ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്.
കടുത്തുരുത്തി - മോന്‍സ് ജോസഫ്, കുട്ടനാട് - റെജി ചെറിയാന്‍, ഏറ്റുമാനൂര്‍ - തോമസ് ഉണ്ണിയാടന്‍, ഇരിങ്ങാലക്കുട- കെ.വി കണ്ണന്‍, തിരുവല്ല- വര്‍ഗീസ് മാമന്‍, കോതമംഗലം- ഷിബു തെക്കുംപുറം, തൃക്കരിപ്പൂര്‍ - അഡ്വ. എം.വിനോദ്, ചങ്ങനാശേരി- വിനു ജോബ്, വി.ജെ ലാലി എന്നിവരാണ് പരിഗണനയിലുള്ളത്.
ഈയാഴ്ച കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. എന്നാല്‍ പരമാവധി ആറ് സീറ്റുകള്‍ വരെ മാത്രമേ നല്‍കാനാവൂ കോണ്‍ഗ്രസ് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്.