ദുബായ് വിമാനത്താവളത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം; സർവീസുകൾ തടസപ്പെട്ടു

ദുബായ് വിമാനത്താവളത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം; സർവീസുകൾ തടസപ്പെട്ടു

ദുബായ്: ഇറാൻ- ഇസ്രയേൽ യുദ്ധത്തിനിടെ അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ദുബായ് ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ ഇന്നും ഡ്രോൺ ആക്രമണം നടന്നതിനെ തുടർന്ന് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

വിമാനത്താവളത്തിൽ ഡ്രോൺ ഇടിക്കുന്നതിൻ്റെ ദൃശ്യങ്ങളും തുടർന്ന് പ്രദേശമാകെ പുര നിറയുന്നതിൻ്റേയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിനുള്ളിൽ വിമാനങ്ങൾക്കായി കാത്തു നിന്ന യാത്രക്കാർ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ട്രെയിൻ തുരങ്കങ്ങളിലേക്ക് ഓടി അഭയം കണ്ടെത്തിയതായും എപി റിപ്പോർട്ട് ചെയ്തു.

ആക്രമണത്തെ തുടർന്ന് ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി എമിറേറ്റ്സ് പ്രഖ്യാപിക്താകുകയും അധികം താമസിയാതെ അറിയിപ്പ് പിൻവലിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച യുദ്ധം ആരംഭിച്ചതു മുതൽ ഇറാൻ നിരന്തരം ലക്ഷ്യമിടുന്ന നഗരങ്ങളാണ് ദുബായിയും അബുദാബിയും. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുമ്പ് തടയപ്പെട്ട മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ ദുബായിൽ പലയിടങ്ങളിലും തീയോ പുകയോ ഉണ്ടാകുവാൻ കാരണമായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.