ക്രിസ്തുവിലേക്ക് തിരിഞ്ഞു നടന്ന് പുതുതലമുറ; കത്തോലിക്കാ സഭയിലേക്ക് യുവാക്കളുടെ റെക്കോർഡ് പ്രവാഹം

ക്രിസ്തുവിലേക്ക് തിരിഞ്ഞു നടന്ന് പുതുതലമുറ; കത്തോലിക്കാ സഭയിലേക്ക് യുവാക്കളുടെ റെക്കോർഡ് പ്രവാഹം

വത്തിക്കാൻ സിറ്റി: ആധുനികതയുടെയും മതേതരത്വത്തിന്റെയും കേന്ദ്രങ്ങളായിരുന്ന പാശ്ചാത്യ രാജ്യങ്ങളിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് ജനലക്ഷങ്ങൾ ഒഴുകുന്നു. 2026 ലെ ഈസ്റ്റർ പാശ്ചാത്യ യുവത്വത്തിന്റെ വലിയൊരു മടക്കയാത്രയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കത്തോലിക്കാ സഭയിൽ അംഗത്വമെടുക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരിക്കൽ കത്തോലിക്കാ വിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന ഫ്രാൻസിൽ ചരിത്രപരമായ മാറ്റമാണ് ദൃശ്യമാകുന്നത്.

2025 ൽ 12,000 മുതിർന്നവർ സഭയിൽ അംഗങ്ങളായപ്പോൾ 2026 ൽ ഈ സംഖ്യ 17,800 ആയി ഉയരും. ഇതിൽ 42 ശതമാനവും 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. മതവിശ്വാസമില്ലാത്ത പശ്ചാത്തലങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്നും വരുന്നവരാണ് ഇവരിലധികവും എന്നത് ശ്രദ്ധേയമാണ്.

യുകെയിലെ ലണ്ടന്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ സംഖ്യ 15 വര്‍ഷത്തെ റെക്കോര്‍ഡാണ്. വെസ്റ്റ്മിനസ്റ്റര്‍ രൂപതയില്‍ ഈ വര്‍ഷം 800 ഓളം മുതിര്‍ന്നവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നത്. ഇത് 2025 നെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണ്. സൗത്ത്വാര്‍ക്ക് അതിരൂപതയില്‍ 590 പേരാണ് ഈസ്റ്ററിന് കത്തോലിക്ക സഭയില്‍ അംഗങ്ങളാകുന്നത്. 2011 ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്.

അമേേരിക്കയിലെ അറ്റ്‌ലാന്റ (3400+), വാഷിംഗ്ടൺ ഡിസി (1700+), ഡെട്രോയിറ്റ് (1428) തുടങ്ങി പത്തിലധികം രൂപതകളിൽ കഴിഞ്ഞ 20 വർഷത്തെ ഏറ്റവും ഉയർന്ന കണക്കുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 'നാഷണൽ യൂക്കരിസ്റ്റിക് റിവൈവൽ' പോലുള്ള ആത്മീയ മുന്നേറ്റങ്ങൾ അവിടെ വലിയ സ്വാധീനം ചെലുത്തി.

യുദ്ധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടങ്ങിയ സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ജീവിതത്തിന് അർത്ഥവും സമാധാനവും തേടിയുള്ള യുവതലമുറയുടെ അന്വേഷണമാണ് ഇവരെ സഭയിലേക്ക് അടുപ്പിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ 'നാഷണൽ കാത്തലിക് രജിസ്റ്റർ' വിലയിരുത്തുന്നു. സോഷ്യൽ മീഡിയ വഴി സുവിശേഷ സന്ദേശങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതും പുതിയ മാറ്റത്തിന് വേഗത കൂട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.