പാചകവാതക ക്ഷാമം: ഇന്ത്യന്‍ കോഫിഹൗസുകളില്‍ ചായയ്ക്കും കാപ്പിയ്ക്കും നിയന്ത്രണം, ഊണും ഒഴിവാക്കും

പാചകവാതക ക്ഷാമം: ഇന്ത്യന്‍ കോഫിഹൗസുകളില്‍ ചായയ്ക്കും കാപ്പിയ്ക്കും നിയന്ത്രണം, ഊണും ഒഴിവാക്കും

തിരുവനന്തപുരം: പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് ഇന്ത്യന്‍ കോഫിഹൗസുകളിലും നിയന്ത്രണം. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സിലിന്‍ഡര്‍ മാത്രമേ കോഫിഹൗസുകളില്‍ കരുതലുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍ മുതലുള്ള തെക്കല്‍ ജില്ലകളില്‍ 45 ശാഖകളാണ് തൃശൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ കോഫിഹൗസ് ശൃംഖലയ്ക്കുള്ളത്.

പതിനഞ്ച് ശാഖകളില്‍ ഭാഗികമായെങ്കിലും വിറക് ഉപയോഗിച്ച് പാചകം തുടരാന്‍ നിര്‍ദേശം നല്‍കിയതായി തൃശൂര്‍ ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ് അനില്‍കുമാര്‍ പറഞ്ഞു. വിറക് ഉപയോഗിച്ച് മാത്രം പ്രവര്‍ത്തനം തുടരാന്‍ കഴിയില്ല. 45 ശാഖകളിലേക്ക് ഒരു മാസം അയ്യായിരത്തോളം സിലിന്‍ഡറുകളാണ് വേണ്ടത്. പ്രതിസന്ധി തുടരുന്നതിനാല്‍ ഊണ് ഒഴിവാക്കി പകരം ബിരിയാണി നല്‍കും.

കൂടാതെ പകല്‍ 12 മുതല്‍ മൂന്ന് വരെ ചായയും കോഫിയും നല്‍കില്ല. അതേസമയം ആശുപത്രി കാന്റീനുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ കൂടുതല്‍ സിലിന്‍ഡര്‍ ആവശ്യപ്പെട്ട് പാചകവാതക വിതരണ കമ്പനിക്ക് കോഫിബോര്‍ഡ് കത്ത് നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.