സിഎടിയുടെ ഇടപെടല്‍; എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് എം.ആര്‍ അജിത് കുമാറിനെ മാറ്റി

സിഎടിയുടെ  ഇടപെടല്‍; എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് എം.ആര്‍ അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് എം.ആര്‍ അജിത് കുമാറിനെ മാറ്റി. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (സിഎടി) ഇടപെട്ടിരുന്നു.

ബി. അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലം മാറ്റ ഉത്തരവുകളും ട്രിബ്യൂണല്‍ റദ്ദാക്കി. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഐഎഎസ് കേഡര്‍ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി.

ഇതോടെയാണ് എക്‌സൈസ് കമ്മീഷണറായ എം.ആര്‍ അജിത് കുമാറിനെ ആ സ്ഥാനത്തു നിന്ന് നീക്കിയത്. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഒരു ഐഎഎസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും സിഎടി നിര്‍ദേശിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ ഈ സ്ഥാനത്ത് നിയമിച്ചത് ചട്ട വിരുദ്ധമാണെന്നാണ് സിഎടിയുടെ കണ്ടെത്തല്‍


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.