ജി. സുധാകരന് കൈ കൊടുക്കാന്‍ കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

ജി. സുധാകരന് കൈ കൊടുക്കാന്‍ കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി കോണ്‍ഗ്രസ്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ഡല്‍ഹിയില്‍ ചേരുന്ന നിര്‍ണായക യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

ആറ് പതിറ്റാണ്ടിലേറെ നീണ്ട പാര്‍ട്ടി ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരന്‍ ഇത്തവണ സ്വതന്ത്രനായി ജനവിധി തേടുന്നത്. കോണ്‍ഗ്രസിനോട് അദേഹം പിന്തുണ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. സുധാകരന്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ അദേഹത്തെ പിന്തുണയ്ക്കുന്നത് മണ്ഡലത്തില്‍ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കള്‍.

നിലവിലെ എംഎല്‍എ എച്ച്. സലാമാണ് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സലാമിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സുധാകരനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നുണ്ട്. എങ്കിലും അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെന്ന ആഗ്രഹം ചില പ്രാദേശിക പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.