പാലാ പോരിന് വീണ്ടും ജോസ് കെ മാണി; കടുത്തുരുത്തിയിൽ നിഷ ഇല്ല; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം

പാലാ പോരിന് വീണ്ടും ജോസ് കെ മാണി; കടുത്തുരുത്തിയിൽ നിഷ ഇല്ല; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം

കോട്ടയം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എമ്മും. പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ നിന്ന് വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് നിർമല ജിമ്മി മത്സരിക്കും.

കടുത്തുരുത്തിയിൽ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പട്ടികയിൽ നിഷയുടെ പേരില്ല. പാലായും കടുത്തുരുത്തിയും അടക്കം കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചത്.

കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ

പാലാ - ജോസ് കെ.മാണി
ഇടുക്കി - റോഷി അഗസ്റ്റിൻ
കാഞ്ഞിരപ്പള്ളി - ഡോ. എൻ ജയരാജ്
ചങ്ങനാശേരി - അഡ്വ. ജോബ് മൈക്കിൾ
പൂഞ്ഞാർ - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
ചാലക്കുടി - അഡ്വ. ബിജു ചിറയത്ത്
റാന്നി - പ്രമോദ് നാരായൺ
തൊടുപുഴ - സിറിയക് ചാഴികാടൻ
പിറവം - സാബു കെ. ജേക്കബ്
ഇരിക്കൂർ - മാത്യു കുന്നപ്പള്ളി
കടുത്തുരുത്തി - നിർമല ജിമ്മി
പെരുമ്പാവൂർ - ബേസിൽ പോൾ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.