എല്‍പിജി പ്രതിസന്ധി: ഗ്യാസ് ഏജന്‍സികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

എല്‍പിജി പ്രതിസന്ധി: ഗ്യാസ് ഏജന്‍സികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ഊര്‍ജ്ജ ഇറക്കുമതിയെ ബാധിക്കുന്നുണ്ടെങ്കിലും ഗാര്‍ഹിക എല്‍പിജി വിതരണം തടസമില്ലാതെ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗ്യാസ് ഏജന്‍സികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഉപയോക്താക്കള്‍ പരിഭ്രാന്തരായി അധിക ബുക്കിങ് നടത്തേണ്ടതില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു.

അതേസമയം നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇന്ധനം വിവേകപൂര്‍വം ഉപയോഗിക്കണമെന്നും സാധ്യമായ ഇടങ്ങളില്‍ ബദല്‍ സംവിധാനങ്ങള്‍ തേടണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തെ പാചകവാതക വിതരണം കൂടുതല്‍ സുതാര്യമാക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഓണ്‍ലൈന്‍ വഴിയാണ് 94 ശതമാനം ബുക്കിങും നടക്കുന്നത്. ഇത് വിതരണ ശൃംഖലയിലെ സുതാര്യത ഉറപ്പാക്കുന്നു. ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് സംവിധാനം 76 ശതമാനം ഉപയോക്താക്കളിലും എത്തിക്കഴിഞ്ഞു. ഇത് സിലിണ്ടറുകള്‍ അര്‍ഹരായവരിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. കൂടാതെ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഭാഗികമായി പുനസ്ഥാപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.