അമേരിക്ക ലോകത്ത് ഏറ്റവും കരുത്തുറ്റ രാജ്യം; നാറ്റോയുടെ സഹായം ആവശ്യമില്ലെന്ന് ട്രംപ്

അമേരിക്ക ലോകത്ത് ഏറ്റവും കരുത്തുറ്റ രാജ്യം; നാറ്റോയുടെ സഹായം ആവശ്യമില്ലെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കരുത്തുറ്റ രാജ്യമായ അമേരിക്കയ്ക്ക് ആരുടേയും സഹായം ആവശ്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ അംഗ രാജ്യങ്ങള്‍ ഇറാനെതിരായ യുദ്ധത്തില്‍ ഒപ്പം ചേരാതിരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ട്രംപ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് വിമര്‍ശനം ഉന്നയിച്ചത്.

ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമില്ലെന്ന് നാറ്റോ സഖ്യം അമേരിക്കയെ അറിയിച്ചിരുന്നു. ഇറാനെ ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കരുതെന്നും ഇറാനുമായുള്ള യുദ്ധത്തെ അനുകൂലിച്ചും വിവിധ രാജ്യങ്ങള്‍ പ്രതികരിക്കുമ്പോഴാണ് നാറ്റോ സഖ്യത്തിന്റെ ഈ നിലപാട്. എന്നാല്‍ ഇതില്‍ തനിക്ക് അത്ഭുതമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

വലിയ സൈനിക നീക്കം പശ്ചിമേഷ്യയില്‍ നടത്തിയതിനാല്‍ ഇനി നാറ്റോ രാജ്യങ്ങളുടെയോ ജപ്പാന്റെയോ ഓസ്ട്രേലിയയുടെയോ ദക്ഷിണ കൊറിയയുടെയോ സഹായം ആവശ്യമില്ലെന്നും ട്രംപ് കുറിച്ചു.

ആവശ്യമുള്ള സമയത്ത് അവര്‍ നമുക്കായി ഒന്നും ചെയ്യില്ല. എല്ലാ വര്‍ഷവും നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കാന്‍ ചെലവഴിക്കുന്നതായും ഇത് ഒരുവശത്തേക്ക് മാത്രമുള്ള സഹായമായാണ് താന്‍ കരുതുന്നതെന്നും ട്രംപ് വിമര്‍ശനം ഉന്നയിച്ചു. ഇറാന്‍ സൈന്യത്തെ ഭാഗ്യത്തിന് തങ്ങള്‍ ഇല്ലാതാക്കിയെന്നും അവരുടെ നാവികസേനയും വ്യോമസേനയും റഡാറുകളും അമേരിക്ക തകര്‍ത്തു. ഇറാന്റെ എല്ലാത്തരം നേതാക്കളെയും ഇല്ലാതായി. പശ്ചിമേഷ്യയിലെ സഖ്യ കക്ഷികള്‍ക്ക് ഇനി ഭീഷണിയുണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.