പേരാവൂരില്‍ സണ്ണി ജോസഫ്: കെപിസിസി അധ്യക്ഷന്റെ താല്‍കാലിക ചുമതല ബെന്നി ബെഹനാന്

പേരാവൂരില്‍ സണ്ണി ജോസഫ്: കെപിസിസി അധ്യക്ഷന്റെ താല്‍കാലിക ചുമതല ബെന്നി ബെഹനാന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതോടെ, പാര്‍ട്ടിയുടെ അമരത്തേക്ക് പുതിയൊരാളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജിതമാക്കി. കെപിസിസി അധ്യക്ഷന്റെ താല്‍കാലിക ചുമതല മുതിര്‍ന്ന നേതാവ് ബെന്നി ബെഹനാന്‍ എംപിക്ക് നല്‍കാനാണ് ആലോചന.

പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സണ്ണി ജോസഫിന്റെ മുഖ്യ എതിരാളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുന്‍ മന്ത്രി കെ.കെ. ഷൈലജയാണ്.

ബെന്നി ബെഹനാനെ കൂടാതെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.