മത്സര ചിത്രം തെളിയുന്നു: ഇന്ന് പത്രിക സമര്‍പ്പിക്കാന്‍ പ്രമുഖരുടെ നീണ്ട നിര

മത്സര ചിത്രം തെളിയുന്നു: ഇന്ന് പത്രിക സമര്‍പ്പിക്കാന്‍ പ്രമുഖരുടെ നീണ്ട നിര

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ബിജെപിയുടെ പ്രമുഖ മുഖങ്ങളും ഉള്‍പ്പെടെ വലിയൊരു നിര ഇന്ന് വരണാധികാരികള്‍ക്ക് മുന്നിലെത്തും.

ശക്തി പ്രകടനങ്ങളും റോഡ് ഷോകളുമായി ഉത്സവ പ്രതീതിയിലാണ് മുന്നണികള്‍ പത്രികാ സമര്‍പ്പണത്തിന് ഒരുങ്ങുന്നത്. വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ തുടങ്ങിയ മന്ത്രിമാര്‍ ഇന്ന് പത്രിക നല്‍കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ. മുരളീധരന്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കളും ഇന്ന് പത്രിക സമര്‍പ്പിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, ആര്‍. ശ്രീലേഖ എന്നിവരും ഇന്ന് പത്രിക നല്‍കും. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനും ഇന്ന് പത്രിക സമര്‍പ്പിക്കും.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 23 ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.