ആലപ്പുഴ: മുന്‍ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. സീറ്റ് ലഭിക്കാതിരുന്നിട്ടും പാര്‍ട്ടി നിലപാടിനൊപ്പം നിന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ കാണിച്ച രാഷ്ട്രീയ ധാര്‍മികത പോലും സ്വന്തം പാര്‍ട്ടിയെ ചതിച്ച ജി. സുധാകരനില്ലെന്നായിരുന്നു സജി ചെറിയാന്റെ കുറ്റപ്പെടുത്തല്‍. ജി. സുധാകരനെ വളര്‍ത്തിയതും അധികാരങ്ങള്‍ നല്‍കിയതും സിപിഐഎം എന്ന പ്രസ്ഥാനമാണെന്നും എന്നിട്ടും അദേഹം പാര്‍ട്ടിയുടെ ചങ്കില്‍ കുത്തുകയാണ് ചെയ്തതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
സീറ്റ് ലഭിക്കാത്തതില്‍ അമര്‍ഷമുണ്ടായിട്ടും ഒടുവില്‍ പാര്‍ട്ടിക്ക് കീഴടങ്ങുകയാണ് കെ. സുധാകരന്‍ ചെയ്തത്. എന്നാല്‍ പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് ജി. സുധാകരന്‍ സ്വീകരിച്ചത്. ഇത്തരക്കാരെ കൂട്ടുപിടിച്ച് ആലപ്പുഴയില്‍ ജയിക്കാമെന്ന് യുഡിഎഫ് കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.
എല്‍ഡിഎഫില്‍ അസ്വസ്ഥതയുള്ളവരെ കണ്ടെത്തി കൂടെക്കൂട്ടാനുള്ള യുഡിഎഫ് നീക്കം കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്നുണ്ടെന്നും എന്നാല്‍ ഒരാളെപ്പോലും അത്തരത്തില്‍ കിട്ടില്ല. കോണ്‍ഗ്രസില്‍ അര്‍പ്പണബോധമുള്ളവര്‍ക്ക് വിലയില്ലെന്നും ആ പാര്‍ട്ടി പിരിച്ചുവിടേണ്ട സമയമായെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.