തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇനി പേര് ചേര്‍ക്കാനാകില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി തിങ്കളാഴ്ച അവസാനിക്കും. അതിനാല്‍ തിങ്കളാഴ്ച വരെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. എന്നാല്‍ 10 ദിവസം മുന്‍പ് വരെ സമര്‍പ്പിച്ച അപേക്ഷകളാണ് നിലവില്‍ പ്രോസസ് ചെയ്ത് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
അപേക്ഷ സ്വീകരിച്ച ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പരമാവധി 10 ദിവസം വേണം. അതിനാല്‍ മാര്‍ച്ച് 15 വരെ സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് മാത്രമെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷം മാത്രമായിരിക്കും ഇനി പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളു. മാര്‍ച്ച് 15 ന് ശേഷം ലഭിച്ച അപേക്ഷകളില്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നത് അതിന് ശേഷമായിരിക്കും.