'യുഡിഎഫ് ഭരണത്തിലേറും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും': പ്രഖ്യാപനവുമായി പി.ജെ കുര്യന്‍

'യുഡിഎഫ് ഭരണത്തിലേറും, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും': പ്രഖ്യാപനവുമായി പി.ജെ കുര്യന്‍

കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലേറുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. തിരുവല്ലയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു പരസ്യ പ്രസ്താവന.

മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. പാര്‍ട്ടിയാണ് ഇക്കാര്യം തീരുമാനിക്കുക എന്നാണ് രമേശ് പറയുന്നത്. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്നും പി.ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നു. എഐസിസിയുടെ നിശ്ചിത നടപടി ക്രമങ്ങള്‍ പാലിച്ചായിരിക്കും നേതൃ സ്ഥാനം നിശ്ചയിക്കുകയെന്നും ഇവര്‍ ആവര്‍ത്തിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ മത്സരമില്ലെന്ന് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.