സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 985 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതല്‍ പേര്‍ കൊടുവള്ളിയില്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; 985 സ്ഥാനാര്‍ത്ഥികള്‍, ഏറ്റവും കൂടുതല്‍ പേര്‍ കൊടുവള്ളിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 269 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ തള്ളിയതോടെ മത്സര രംഗത്തുള്ളവരുടെ എണ്ണം 985 ആയി ചുരുങ്ങി.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 957 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്, 17 പേര്‍. 16 സ്ഥാനാര്‍ത്ഥികളുമായി തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നില്‍. പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ അവസാനിക്കും. ഇതോടെ വിമത സ്ഥാനാര്‍ത്ഥികളെയും അപരന്മാരെയും പിന്‍വലിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് മുന്നണികള്‍.

പത്രിക പിന്‍വലിക്കാനുള്ള സമയപരിധി കഴിയുന്നതോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയും അവര്‍ക്ക് അനുവദിച്ച ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.