നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ ചിത്രം ഇന്നറിയാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്നിന് അവസാനിക്കും. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ നിലവില്‍ 985 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

ഇന്നലെ നടന്ന പരിശോധനയില്‍ 269 പത്രികകള്‍ വിവിധ കാരണങ്ങളാല്‍ തള്ളിയിരുന്നു. കൊടുവള്ളിയില്‍ ആണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍. 17 പേരാണ് ഇവിടെ മത്സരിക്കുന്നത്. തിരുവനന്തപുരമാണ് 16 സ്ഥാനാര്‍ത്ഥികളുമായി തൊട്ടുപിന്നില്‍ ഉള്ളത്.

പല നിര്‍ണായക മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ത്ഥികള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. കൂടാതെ വോട്ടുകള്‍ ഭിന്നിച്ച് പോകാന്‍ കാരണമാകുന്ന അപരന്മാരുടെ സാന്നിധ്യവും സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കുന്ന ഘടകമാണ്. മൂന്ന് മണിക്ക് മുന്‍പായി വിമതരെ അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.