എറണാകുളം എടയാറിലെ ഓയില്‍ കമ്പനിയില്‍ വന്‍ തീപിടിത്തം: ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

എറണാകുളം എടയാറിലെ  ഓയില്‍ കമ്പനിയില്‍ വന്‍ തീപിടിത്തം: ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ കേന്ദ്രത്തിലെ ഓയില്‍ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാര്‍ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സിജി ലൂബ്രിക്കന്റ്‌സ് എന്ന കമ്പനിയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായാതായി പ്രദേശവാസികള്‍ പറയുന്നു.

രാവിലെ എട്ടരയ്ക്ക് ശേഷമായിരുന്നു സംഭവം. ചെറിയ പൊട്ടിത്തെറിക്ക് പിന്നാലെ വലിയ തോതില്‍ തീ പടരുകയായിരുന്നു. തീപിടുത്തമുണ്ടായ സമയത്ത് മുപ്പതോളം ജീവനക്കാര്‍ കമ്പനിയില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.