'ആണവായുധം നിര്‍മിക്കുകയോ, കൈവശപ്പെടുത്തുകയോ വേണം': പുതിയ ആവശ്യവുമായി ഇറാനിലെ തീവ്ര നിലപാടുകാര്‍

'ആണവായുധം നിര്‍മിക്കുകയോ, കൈവശപ്പെടുത്തുകയോ വേണം': പുതിയ ആവശ്യവുമായി ഇറാനിലെ തീവ്ര നിലപാടുകാര്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആണവ നയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഇറാനിലെ തീവ്ര നിലപാടുകാര്‍ രംഗത്ത്.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനിയുടെ ആണവായുധം നിഷിദ്ധമെന്ന ഫത്വ തിരുത്തി രാജ്യം ആണവായുധം നിര്‍മിക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇറാനില്‍ നടക്കുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആണവായുധ വ്യാപന നിരോധന കരാറില്‍ നിന്നും ഇറാന്‍ പിന്മാറണമെന്നും സ്വന്തം സുരക്ഷയ്ക്കായി ആണവായുധം നിര്‍മിക്കണമെന്നുമാണ് തീവ്ര നിലപാടുകാരുടെ ആവശ്യം.

അമേരിക്കയ്ക്കും ഇസ്രയേലിനും തക്കതായ മറുപടി കൊടുക്കാന്‍ ഒന്നുകില്‍ ആണവായുധം നിര്‍മിക്കുക, അല്ലെങ്കില്‍ എങ്ങനെയെങ്കിലും അത് കൈവശപ്പെടുത്തുക എന്ന ആവശ്യം സേനയ്ക്കുള്ളിലും പുറത്തും ശക്തമാണ്.

അതേസമയം ആണവ നയത്തില്‍ ഔദ്യോഗികമായി ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് ഇറാന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.