മൂവാറ്റുപുഴ: കദളിക്കാട് കൊച്ചുപറമ്പിൽ (പൂതംമ്പ്ര) ഏബ്രഹാം ജെയിംസ് (സണ്ണി) (81) അന്തരിച്ചു. ജെറുസലേം ഡോൺ ബോസ്കോ മേജർ സെമിനാരിയിലെ പ്രൊഫസറായ ഡോ. ഫാ. ജെറീഷ് കൊച്ചുപറമ്പിൽ എസ്.ഡി.ബി മകനാണ്.
കദളിക്കാട് വിമലമാതാ പള്ളി ഇടവകാംഗമായ ഏബ്രഹാം ജെയിംസ് പ്രദേശത്തെ സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നു. പരേതയായ ജെസ്സി ഏബ്രഹാം (നെടുവേലിൽ കുടുംബാംഗം, ഇലഞ്ഞി) ആണ് പത്നി. സംസ്കാര ചടങ്ങുകൾ പിന്നീട് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ: ലിസ, ജെയ്‌സൺ, ജെയ്മി, ഫാ. ജെറീഷ് ഏബ്രഹാം എസ്.ഡി.ബി, ലീന.