തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്‍ഡിഎ പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ അദേഹം പങ്കെടുക്കും.
കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറിലാണ് മോഡി പാലക്കാട്ട് എത്തുക.
ഉച്ചയ്ക്ക് ഒന്നരയോടെ പാലക്കാട് മേഴ്സി കോളജിലെ മൈതാനത്തിറങ്ങുന്ന അദേഹം 2:30 ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തൃശൂരിലേക്ക് പോകും. വൈകുന്നേരം നാലിന് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.