നിലമ്പൂർ: പൂളപ്പാടം വെട്ടത്ത് പരേതനായ മാത്യുവിന്റെ ഭാര്യ റോസാമ്മ മാത്യു (76) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം നാളെ (05-04-2026) ഉച്ചയ്ക്ക് 3.30-ന് പൂളപ്പാടം സെന്റ് ജോർജ് സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: ടെസ്, ടിസി,(സി ന്യൂസ് ഇസ്രയേൽ കുടുംബാംഗം) ടിജി, ടോണി, ടിജോ. മരുമക്കൾ: ജോൺ പടനിലത്ത്, ഷാജി ജോസഫ് കാക്കടിയിൽ, അനിൽ തുണ്ടിയിൽ, മരിയ താഴത്തുവീട്ടിൽ.