സംസ്ഥാനത്ത് വീണ്ടും അവയവ ദാനം: ഈസ്റ്റര്‍ ദിനത്തില്‍ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി കൃഷ്ണലാല്‍

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം: ഈസ്റ്റര്‍ ദിനത്തില്‍ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി കൃഷ്ണലാല്‍

തിരുവനന്തപുരം: പ്രത്യാശയുടെ സുദിനമായ ഈസ്റ്റര്‍ ദിനത്തില്‍ പങ്കുവെയ്ക്കലിന്റെ വലിയൊരു സന്ദേശം പകര്‍ന്നുകൊണ്ടാണ് തിരുവനന്തപുരം സ്വദേശി കൃഷ്ണലാല്‍ യാത്രയായത്. അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൃഷ്ണ ലാല്‍ അഞ്ച് പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. ആറ് അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സ് വഴി ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും.

ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് കൃഷ്ണ ലാലിന് അപകടമുണ്ടായത്. രാത്രി സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളില്‍ പോകുന്ന സമയത്ത് കാറിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണ ലാലിന് ഇന്നലെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. വെല്‍ഡിങ് ജീവനക്കാരനാണ്.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്ര പടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.