കോഴിക്കോട്: ആകാശവാണി കോഴിക്കോട് ഓഫീസിന് വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഡയറക്ടറുടെ ഓഫീസിലേക്ക് മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് 12:50 ന് ആകാശവാണി എഫ്.എം സ്റ്റുഡിയോയില്‍ വിഷവാതകമുള്ള ബോംബ് സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
സിറ്റി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.