മൂവാറ്റുപുഴ: പ്രളയം മനുഷ്യ നിര്‍മിതമാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടന്‍. 2019 മെയ് 31 ന് ജല വിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് അദേഹം പുറത്തുവിട്ടു.
മഴയെത്തും മുമ്പേ തോട്ടപ്പിള്ളി സ്പില്‍വേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നുവെന്നും പ്രളയത്തേക്കാള്‍ സര്‍ക്കാരിന് പ്രധാന്യം കരിമണലില്‍ ആണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
മുന്‍ അനുഭവം വെച്ച് മഴയെത്തുമ്പോള്‍ മണ്ണ് ഒഴുകിപ്പോകാതെ നോക്കണം എന്ന് ഉത്തരവില്‍ പറയുന്നു. ഡാം കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്താണ് മണലില്‍ കാര്യം എന്ന് കുഴല്‍നാടന്‍ ചോദിച്ചു. പ്രളയ മുന്നൊരുക്കത്തിന് പകരം ഇറിഗേഷന്‍ വകുപ്പ് നടത്തിയത് കരിമണല്‍ സംരക്ഷിക്കാനുള്ള നടപടികളാണ്. സഭയില്‍ താന്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ നടക്കുന്നത് ഏകപക്ഷീയമായ നീക്കമാകും. വേണമെങ്കില്‍ മൈക്ക് ഓഫ് ചെയ്‌തേക്കും.
2019 ലെ പ്രളയ മുന്നൊരുക്കത്തിലും ആദ്യം ശ്രമിച്ചത് മണല്‍ മാറ്റാനാണ്. തോട്ടപ്പള്ളിയില്‍ നിന്ന് മഴയ്ക്ക് മുന്‍പ് മണല്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി. എല്ലാ സമയവും മണല്‍ ആയിരുന്നു സര്‍ക്കാരിന് പ്രധാനം. 2018 ലെ അനുഭവം വെച്ച് മണല്‍ ഒഴുകി പോകരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കി. മഴ വരും